¡Sorpréndeme!

ആരാധകന്മാര്‍ക്കുള്ള ഏട്ടന്റെയും കുഞ്ഞേട്ടന്റെയും സമ്മാനം | filmibeat Malayalam

2018-01-27 504 Dailymotion

മകന്റെ സിനിമ വിജയിക്കുന്നത് ഏതൊരു അച്ഛനും സന്തോഷിക്കാനുള്ള വകയാണ്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളവും അത് അങ്ങനെ തന്നെയാണ്. ഒട്ടും താല്‍പര്യമില്ലാഞ്ഞിട്ടും പ്രണവിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് താരരാജാവ് മകനെ പരിചയപ്പെടുത്തി കൊടുത്തത്.മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച പ്രണവിനും ആദിയ്ക്കും മികച്ച പ്രതികരണങ്ങളായിരുന്നു കിട്ടിയത്. പ്രണവിന്റെ സിനിമയ്ക്ക് വേണ്ടി ജനുവരി 26 തിരഞ്ഞെടുത്തതിന് പിന്നില്‍ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായിരുന്നു. നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെ ആദി എത്തി അച്ഛന്റെ പേര് ഒന്നും കൂടി ഉയരത്തിലെത്തിച്ചിരിക്കുകയാണ്.ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. താരപുത്രനാണെങ്കിലും പ്രണവ് മോഹന്‍ലാല്‍ എന്ന പുതുമുഖത്തെ നായകനാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത ജിത്തുവിന് വലിയ കൈയടിയാണ് കിട്ടിയിരിക്കുന്നത് അച്ഛന്റെ ചിറകിലേറി സിനിമയിലേക്കെത്തിയതെങ്കിലും ഹാര്‍ഡ് വര്‍ക്ക് കൊണ്ട് താന്‍ മികച്ച നടനാവുമെന്ന് പ്രണവ് തെളിയിച്ചിരിക്കുകയാണ്. ആക്ഷന്‍ രംഗങ്ങളിലെല്ലാം പ്രണവ് അസാധരണമായ കഴിവ് പുറത്തെടുത്തിട്ടുണ്ട്.